ടൂറിസ്റ്റ് ഗൈഡിനെ പോലെ ബനാറസിലെ മാര്‍ക്കറ്റിലൂടെ നടക്കുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്.
ബനാറസിലെ വിശ്വനാഥ് ലെയ്നിലെ മാര്‍ക്കറ്റിലൂടെ മുടിയഴിച്ചിട്ട് പീച്ച് നിറത്തിലുള്ള ഷാളണിഞ്ഞ്, കഴുത്തില്‍ ഒരു മാലയും നെറ്റിയില്‍ ചുവന്ന കുറിയുമണിഞ്ഞ് താരം ഓരോരോ കടകള്‍ പരിചയപ്പെടുത്തുന്നു. ഈ വീഡിയോ ആരാധകരില്‍ ചിരി പടര്‍ത്തുന്നുണ്ടെങ്കിലും താരത്തെ ഉപദേശിച്ച് പലരും രംഗത്ത് വന്നിരിക്കുകയാണ്. ഈ കൊറോണക്കാലത്ത് മാസ്ക് ഇടാതെ ഇങ്ങനെയൊരു പൊതുസ്ഥലത്ത് ഇറങ്ങി നടക്കുന്നത് അത്ര ശരിയല്ല എന്നാണ് ആരാധകർ പറയുകയാണ്.