വിജയ് ചിത്രം ‘മാസ്റ്ററിന്റെ’ ഓഡിയോ ലോഞ്ചിൽ പൊട്ടിക്കരഞ്ഞു കൊണ്ട് വിജയ് സേതുപതി. ജീവിതത്തിൽ ആരാണ് മാസ്റ്റർ എന്ന അവതാരകയുടെ ചോദ്യത്തിന് അച്ഛനെക്കുറിച്ചാണ് വിജയ് സേതുപതി പറഞ്ഞത്.
വിജയ് സേതുപതിയുടെ വാക്കുകൾ;
വിജയ് ഗുരുനാഥ സേതുപതി. എന്നാണ് എന്റെ പേര്. എന്റെ അപ്പ എനിക്കിട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. അപ്പയാണ് ജീവിതത്തിലെ എന്റെ മാസ്റ്റര്‍.സ്വയം സമ്പാദിക്കുന്ന പണവും നേടിയ അറീവും മക്കള്‍ക്ക് ലഭിക്കണം എന്ന് ആഗ്രഹിക്കുക അച്ഛനാകും. മക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരുപാട് കാര്യങ്ങള്‍ അച്ഛന് മക്കളോട് പറയും. ജീവിതത്തില്‍ എന്നെങ്കിലും ഒരു കാലത്ത് ആ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. എന്റെ അപ്പയും അങ്ങനെ ഒരുപാട് അറിവുകള്‍ എനിക്ക് പകര്‍ന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്.
പലപ്പോഴും അപ്പയുടെ ഫോട്ടോ നോക്കി ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ട്. വഴക്കിട്ടിട്ടുണ്ട്. ഒരിക്കല്‍ നന്നായി മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി ഒരുപാട് ചീത്ത വിളിച്ചു. ഞാന്‍ നന്നായി ഇരിക്കുന്ന സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയത് എന്നൊക്കെ ചോദിച്ചു. അപ്പയെ എനിക്ക് വലിയ ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റര്‍’. വിജയ് സേതുപതി പറഞ്ഞു.