ഹോളിവുഡ് താരം റെയ്ച്ചല്‍ മാത്യൂസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രോഗാവസ്ഥയിൽ തനിക്കു വന്ന ലക്ഷണങ്ങളുടെ വിവരങ്ങൾ താരം ഷെയർ ചെയുന്നു. തൊണ്ട വേദനയും തളർച്ചയും തലവേദനയുമായിരുന്നു ആദ്യ ലക്ഷണങ്ങളെന്ന് താരം പറയുന്നു. ഈ വിവരങ്ങള്‍ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആളുകളെ സഹായിക്കുമെന്നും താരം പറയുന്നു.
