മലയാള ചിത്രം ‘ആരവം’ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

നവാഗതനായ നഹാസ് ഹിദായത്ത് ആന്റണി പെപ്പെ- ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരവം. ഈ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. ഇഷ്കിൻ ശേഷം ആൻ ശീതൾ നായികയായി വരുന്ന ചിത്രമാണിത്. ഷൈൻ ടോം ചാക്കോ, റോണി, രഞ്ജി പണിക്കർ, ബൈജു, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ശ്രീജിത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അനിൽ നാരായണനാണ് ചിത്രത്തിൻറെ തിരക്കഥ. പ്രകാശ് വേലായുധൻ ക്യാമറയും ജെയ്ക്സ് ബിജോയ് സംഗീതവും, ചിത്രം ഓപസ് പെന്‍റയുടെ ബാനറിൽ തോമസ് പണിക്കറാണ് നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!