കൊറോണ ഭീതിയുടെ ഇടയിൽ വിവാദ പരാമർശo ഉന്നയിച്ച് ബോളിവുഡ് നടി

 

മുംബൈ: കോറോണ ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന മുംബൈയിലെ റോഡുകളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടി ദിവ്യാങ്ക ത്രിപതി. കോറോണയിൽ മുംബൈ നഗരങ്ങള്‍ ”ഉണര്‍വില്ലാതെ” എന്നായിരുന്നു ദിവ്യാങ്കയുടെ ട്വീറ്റില്‍ സൂചിപ്പിച്ചത്.

ഇത്രയും കുറഞ്ഞ ട്രാഫിക്കുള്ള ഈ സമയമാണ് മെട്രോയുടെയും പാലങ്ങളുടെയും പണി തീര്‍ക്കാന്‍ പറ്റിയതെന്നായിരുന്നു ദിവ്യാങ്കയുടെ ട്വീറ്റ്. കൊവിഡ് ബാധയില്‍ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയും മുന്‍ കരുതലെന്നോണം തിരക്കുള്ള സ്ഥലങ്ങളും യാത്രയും ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദിവ്യാങ്ക നടത്തിയ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇതോടെ താരം മാപ്പ് പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!