സിഡ്നി:കോറോണ ബാധിച്ച് ചികിത്സയിലായിരിക്കെയുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് നടന് ടോം ഹാങ്ക്സ്. ഒരു ടടൈപ്പ് റൈറ്ററുടെ ചിത്രം ടോം ട്വീറ്റ് ചെയ്തു. ഐസൊലേഷനില്‍ ഇരുന്ന സമയം ചെലവഴിച്ചത് ആ ടൈപ്പ് റൈറ്ററിനൊപ്പമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ദിവസങ്ങള്‍ നീണ്ട ഐസൊലേഷന്‍ കാലത്ത് നിത്യജീവിതത്തില്‍ ആവശ്യമായ പലതും പഠിച്ചുവെന്നും അദ്ദേഹം പറയുന്നു. അത് അലക്കിയ തുണി മടക്കാനും ഭക്ഷണമുണ്ടാക്കാനുമാണെന്നും ടോം ഹാങ്ക്സ് കുറിച്ചു. മാത്രമല്ല, ഭാര്യയോടൊപ്പം റമ്മി കളിച്ച് തോറ്റെന്നും വ്യക്തമാക്കുന്നു പലതവണ ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കിയ നടനാണ് ടോം ഹാങ്ക്സ് .