രാജു മുരുകൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ജിപ്സി. ചിത്രത്തിൽ ജീവയാണ് നായകനായെത്തുന്നത്. ചിത്രത്തിലെ നായിക നതാഷ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
മലയാളി താരങ്ങളായ സണ്ണി വെയിൻ, ലാൽ ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കീ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായി എത്തുന്ന ചിത്രമാണ് ജിപ്സി.