മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനക്കെതിരെ പ്രതികരിച്ചു കൊണ്ട് നടി ഗായത്രി രഘുറാം രംഗത്ത് വന്നിരിക്കുന്നു. വിജയ് സേതുപതി പറയുന്നത് കേട്ട് ആരും ദൈവത്തേയോ ആള് ദൈവങ്ങളെയോ അവിശ്വാസിക്കില്ലെന്നാണ് ഗായത്രി പറയുന്നത്.
അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കോള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങള്‍ എന്നാണ് ഗായത്രി പറയുന്നത്.
ദൈവത്തെ രക്ഷിക്കാനാണണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വാസിക്കരുതെന്നുമായിരുന്ന സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യരാണ് ഭൂമിയില്‍ ഇരിക്കുന്നത്. മനുഷ്യരെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു.