പൃഥ്വിരാജിന്റെ സഹതാരത്തിന് കോവിഡ് 19

ആടുജീവിതം സിനിമാ ഷൂട്ടിംഗിനിടെ കോവിഡ് 19 സംശയത്തെ തുടര്‍ന്ന് ചിത്രത്തിലെ പൃഥ്വിരാജിന്റെ സഹതാരമായ ഒമാനി നടൻ ഡോ താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നതായി വാർത്ത.

ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണെന്നും താന്‍ കൂടി അഭിനയിക്കുന്ന ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ആടുജീവിതത്തിന്റെ ഒരാഴ്ച്ചയായി ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും കൊറോണ സംശയിക്കുന്നതിനാല്‍ താന്‍ ക്വാറന്റൈനിലാണെന്നും നടന്‍ ഒമാന്‍ വാര്‍ത്താ വെബ്സൈറ്റിനോടു പറഞ്ഞതായിട്ടാണ് വാർത്തകൾ. അതേസമയം, സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും സുരക്ഷിത മേഖലയായ വാദി റമ്മിലാണെന്നും നടൻ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!