കേരളത്തിലെ ആരോഗ്യരംഗത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. വളരെ അധികം അഭിനന്ദനം നേടിയെടുത്ത ചിത്രവും അതിലുപരി സമകാലിക വിഷയം കൈകാര്യം ചെയ്ത ഈ ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ഥ ജീവിതത്തില്‍ നിപ്പയെ നേരിട്ടതെന്ന് പറയുന്നു ശൈലജ ടീച്ചര്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ നല്കിയ അഭിമുഖത്തിലാണ് ശൈലജ ടീച്ചര്‍ കാര്യം തുറന്നു പറയുന്നത്.
വൈറസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കാരണം മീറ്റിങ്ങുകളിലൊക്കെ അനങ്ങാതിരുന്ന മിണ്ടാതിരുന്ന ആളല്ല ഞാന്‍. ഇക്കാര്യം ആഷിക്കിനോട് പറയുകയും ചെയ്തു. അങ്ങനെയൊരു മീറ്റിങ്ങില്‍ ഇനിയെന്താ ചെയ്യേണ്ടത് എന്നു പറഞ്ഞ് നിസംഗയായി ഇരുന്നിട്ടുള്ള ആളല്ല ഞാനെന്നും ആ കഥാപാത്രത്തിന് എന്റെ ഛായ ഉള്ളതുകൊണ്ടാണ് വിളിച്ചതെന്നും ആഷിക്കിനോട് പറഞ്ഞു. അപ്പോള്‍ ആഷിക്ക് പറഞ്ഞത്, ‘മാഡം ഞങ്ങള്‍ അതില്‍ കൂടുതല്‍ എടുത്തത് വൈകാരിക തലമാണ്, മറ്റേത് സയന്റിഫിക് തലവും എന്നാണ്. മന്ത്രിയെ സംബന്ധിച്ചടത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയില്‍ അതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.’ ശൈലജ ടീച്ചര്‍ വ്യക്തമാക്കുകയുണ്ടായി.