കോവിഡ് 19 പടികടത്താൻ മാസ്ക് ധരിക്കേണ്ട അവശ്യകതയെപ്പറ്റി വളരെയധികം അവബോധം ജനങ്ങൾക്കിടയിൽ വേണ്ട ഒരു സന്ദർഭമാണ് ഇപ്പോൾ. എന്നാൽ മാസ്ക് ധരിക്കുമ്പോൾ ഇപ്പോഴും സമൂഹത്തിൽ കണ്ട് വരുന്ന ഒരു ചിന്തയുണ്ട് അതിനെപ്പറ്റി തുറന്നു പറയുകയാണ് റിമി ടോമി.
മാസ്ക് ധരിക്കേണ്ടതിൽ നാണിക്കേണ്ട കാര്യമില്ല. ചിലപ്പോൾ ഒരു സ്ഥലത്തു പോകുമ്പോൾ നമ്മൾ മാത്രമാവും മാസ്ക് വച്ചിരിക്കുന്നത്, . മറ്റുള്ളവർ കളിയാക്കുന്നോ, ചിരിക്കുന്നോ എന്ന് ചിന്തിക്കേണ്ട കാര്യമില്ല റിമി പറയുന്നത്.