പൃഥ്വിരാജിന്റെ വിമാനത്തിലൂടെ മലയാള ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. ആദ്യ ചിത്രത്തില്‍ തന്നെ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ദുര്‍ഗ പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം കൈനിറയെ അവസരങ്ങളായിരുന്നു താരത്തിനെ തേടി എത്തിയിരുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഗൃഹലക്ഷ്മി മാഗസിനുവേണ്ടിയാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട്.
