കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന ഈ പശ്ചാത്തലത്തില്‍ ഹോം ക്വാറന്റൈന്‍ഡ് സ്റ്റാമ്പ് പതിപ്പിച്ച കൈയ്യുടെ ചിത്രം ട്വീറ്ററിൽ ഷെയർ ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്. കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നവരുടെ കയ്യില്‍ ഹോം ക്വാറന്റൈൻഡ് സീൽ പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന് കുറിച്ചുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്. മുംബൈയിലെ വീട്ടിലാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. വോട്ടര്‍ മഷി പോലെ കൈയ്യില്‍ സീല്‍ കുത്തിയെന്നാണ് അമിതാഭ് ബച്ചന് പറയുന്നത്. എല്ലാവരും സുരക്ഷിതമായിരിക്കാനും ജാഗ്രത പാലിക്കാനും അദ്ദേഹം പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നിരീക്ഷണത്തിലിരിക്കണമെന്നും അദ്ദേഹം പറയുന്നു.
