ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ടു മുന്നോട്ടു വന്നിരിക്കുന്നത് തെലുങ്ക് താരം വെങ്കിടേഷ്.
സിനിമാ വികടൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറയുന്നത്.
തമിഴിൽ നിന്ന് രജനികാന്ത്, പ്രഭു, ഭാഗ്യരാജ്, ധനുഷ്, സൂര്യ, മാധവൻ അതുപോലെ മലയാളത്തിൽ നിന്ന് മമ്മൂട്ടി, മുരളി എന്നിവർ അഭിനയിച്ച ചിത്രങ്ങളുടെ തെലുങ്ക് റീമേക്കിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നും എന്നാൽ താൻ ഇപ്പോഴും ചെയ്യാൻ ഭയപ്പെടുന്നത് മോഹൻലാൽ ചിത്രങ്ങളുടെ റീമേക് ആണെന്നും വെങ്കിടേഷ് പറയുകയാണ്. കാരണം മറ്റു നടൻമാർ ചെയ്തതു ഭംഗിയാക്കിയ റോളുകൾ തനിക്കു തന്റേതായ രീതിയിൽ ചെയ്തു ഫലിപ്പിക്കാം എന്ന വിശ്വാസമുണ്ടെങ്കിലും മോഹൻലാൽ ചെയ്ത റോളുകൾ ചെയ്തു ഫലിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടു ആണെന്നും, മോഹൻലാലിന്റെ ശരീര ഭാഷയും അഭിനയ ശൈലിയുമൊക്കെ ഒരു മാജിക് പോലെയാണെന്നും മറ്റാർക്കും അതുപോലെ അഭിനയിക്കാൻ കഴിയില്ല എന്നുമാണ് വെങ്കിടേഷ് പറയുന്നത്.