നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് ‘നെട്രികൺ’. ഈ ചിത്രത്തിൽ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മൽ അമീറും വരുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ ആണ് ചിത്രത്തിന്റെ നിർമാണം.
“ഒരുപാട് ട്വിസ്റ്റുകളും ടേണുകളുമുള്ള സിനിമയാണ്. രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നയൻതാരയും ഞാനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,” ചിത്രത്തെ കുറിച്ച് അജ്മൽ സിനിമ എക്സ്പ്രസ്സിനോട് പറയുന്നു.