പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല,;- പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി

തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. നായികകേന്ദ്രീകൃതമായ ചിത്രങ്ങൾ വിജയിപ്പിക്കാൻ ശേഷിയുള്ള നടി. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിട്ടില്ല. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്.

‘2008ലാണ് ഞാൻ പ്രണയത്തിലാകുന്നത്. വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!