ലൊസാഞ്ചലസ്: ഹോളിവുഡ് താരം ഇഡ്രിസ് എൽബക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇഡ്രിസിനെ കൂടാതെ ‘ഫ്രോസൺ 2’ താരം റേച്ചൽ മാത്യൂസ്, ഗെയിം ഓഫ് ത്രോൺ താരം ക്രിസ്റ്റഫർ ഹിവ്യു എന്നിവരും സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്കും രോഗം ബാധിച്ചതായി പറഞ്ഞു. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ആശുപത്രി വിട്ട ടോം ഹാങ്ക്സും റിതയും സ്വയം ഏകാന്തവാസത്തിൽ വിശ്രമം തുടരുകയാണെന്നാണു മകൻ ചേത് പുറത്തുവിട്ട വിവരം.
