ബോളിവുഡ് താരം കൃതി സനോണ്‍ നായികയാകുന്ന ചിത്രമാണ് ‘മിമി’. ഈ ചിത്രത്തിനായി കൂട്ടിയ 15 കിലോ എങ്ങനെ കുറയ്ക്കുമെന്നാണ് കൃതി ആലോചിക്കുന്നത്. എപ്പോഴും സ്കിന്നി ആയിരിക്കുന്നതിനാല്‍ എന്ത് കഴിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇനി ഒരുപാട് പ്രയത്നിക്കേണ്ടി വരുമെന്നാണ് കൃതി പറഞ്ഞത്.
”സ്കിന്നി ആയിരുന്നതിനാല്‍ എനിക്ക് പിസയും പാസ്തയും ദാല്‍ മക്കനിയൊക്കെ കഴിക്കാന്‍ സാധിക്കുമായിരുന്നു. സിനിമയ്ക്കായി സാധാരണ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ സ്ക്രീനില്‍ മികച്ചതായി കാണപ്പെട്ടു. പഴയ ബോഡി ഷെയ്പ്പിലേക്ക് തിരിച്ചെത്താനായി കഠിനപ്രയത്നം നടത്തേണ്ടി വരും” എന്ന് കൃതി പറയുന്നു.