ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ല്‍ ബോ​ളി​വു​ഡ് നി​ശ്ച​ല​മാകും..;ജൂഹി ചൗള

ത​ന്‍റെ മ​ണ്ട​ത്ത​രം ഒന്ന്കൊ​ണ്ട് മാത്രം മ​റ്റു പ​ല​രും ഗു​ണ​മു​ണ്ടാ​ക്കി​യെ​ന്ന് ബോ​ളി​വു​ഡ് താ​രം ജൂ​ഹി ചൗ​ള പറയുന്നു. ത​ന്‍റെ ഈ​ഗോ കാ​ര​ണം പ​ല ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു നി​ന്ന​ത് മ​റ്റു പ​ല​ർ​ക്കും അത് താ​ര​പ​ദ​വി ല​ഭ്യ​മാ​ക്കി​യെ​ന്നും ക​രി​ഷ്മ ക​പൂ​റി​ന് താ​ര​പ​ദ​വി കി​ട്ടാ​നു​ള്ള കാ​ര​ണം താ​നാ​ണെ​ന്നും ജൂ​ഹി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പറയുകയുണ്ടായി.

ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ല്‍ ബോ​ളി​വു​ഡ് നി​ശ്ച​ല​മാ​കു​മെ​ന്ന് ഞാ​ൻ ക​രു​തി. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്ത് ന​ല്ല സി​നി​മ​ക​ള്‍ ല​ഭി​ച്ചി​ട്ടും എ​ന്‍റെ ഈ​ഗോ കാ​ര​ണം ഞാ​ൻ അ​ത് ഒ​ഴി​വാ​ക്കി. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള​വ​ർ​ക്കൊ​പ്പം മാ​ത്രം സി​നി​മ ചെ​യ്യാ​ന്‍ തു​ട​ങ്ങി.

ദി​ല്‍ തോ ​പാ​ഗ​ല്‍ ഹെ, ​രാ​ജാ ഹി​ന്ദു​സ്ഥാ​നി എ​ന്നീ ചി​ത്ര​ങ്ങ​ള്‍ ഞാ​ന്‍ ഉ​പേ​ക്ഷി​ച്ച​താ​ണ്. അ​തു കാ​ര​ണം പ​ല​ര്‍​ക്കും താ​ര​പ​ദ​വി ല​ഭി​ച്ചു- ജൂ​ഹി പറഞ്ഞു. ക​രി​ഷ്മ​യു​ടെ എ​ക്കാ​ല​ത്തേ​യും ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു രാ​ജാ ഹി​ന്ദു​സ്ഥാ​നി. ദി​ല്‍ തോ ​പാ​ഗ​ല്‍ ഹെ ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ക​രി​ഷ്മ ക​പൂ​റി​ന് ദേ​ശീ​യ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!