കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന പശ്ചാത്തലത്തിൽ സിനിമാ- സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 19 മുതല്‍ 31 വരെയാണ് വെബ് സീരിസ് അടക്കമുള്ളവയുടെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് നിര്‍ത്തിയതോടെ ദുരിതത്തിലായ ദിവസ വേതനക്കാര്‍ക്ക് ദുരിതശ്വാസ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് അസോസിയേഷന് ഓഫ് ഇന്ത്യ.
”കോവിഡ് 19 മൂലം പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിര്‍ത്തിവെച്ചതിനാല്‍ ദിവസ വേതനക്കാരുടെ ജീവിതം പ്രതിസന്ധിലായി. അതുകൊണ്ട് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് അസോസിയേഷന് അവര്‍ക്കായി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഫണ്ടിലേക്ക് സംഭാവന നല്കാന് മുഴുവന്‍ സഹപ്രവര്‍ത്തകരെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും” എന്നാണ് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് അസോസിയേഷന് പ്രസിഡന്റ് റോയ് കപൂര്‍ നല്കിയ സ്റ്റേറ്റ്മെന്റ് റിപ്പോർട്ട്.