ഇന്ത്യന്‍- 2 ചിത്രീകരണത്തിനിടയിൽ നടന്ന അപകടരംഗം പുനരാവിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് നടൻ കമല്ഹാസന് പരാതി നൽകി. പരാതിയുമായി നടന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
ഇന്ത്യന്‍- 2 ചിത്രത്തിന്റെ ഷൂട്ടിങിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാന്‍ എത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. സഹ സംവിധായകന് കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന് നിര്‍മ്മാണസഹായി മധു എന്നിവര്‍ ആണ് മരണമടഞ്ഞത്.