കോവിഡ് 19; സ്വയം നിരീക്ഷണത്തിൽ നടി മംമ്ത മോഹന്‍ദാസ്

കൊറോണ വൈറസ് ബാധയുടെ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹന്‍ദാസ് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയാണ് ഇപ്പോ. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ താരത്തിന് ഇല്ലെങ്കിലും വിദേശത്ത് നിന്ന് എത്തിയിതിനാലാണ് താരം നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശയാത്ര കഴിഞ്ഞ് വന്നവര്‍ 14 ദിവസമെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് താരം.

ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് താരം കേരളത്തിൽ എത്തിയത്. കൊറോണ വൈറസ് പടര്‍ന്നതോടെ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!