ബോളിവുഡിന്റെ പ്രിയതാരമാണ് ഹേമാ മാലിനി അന്നും ഇന്നും ആരാധകര്‍ക്ക് വളരെയേറെ ഇഷ്ട്ടപെട്ട താരമാണ്. ബോളിവുഡിന് പുറമെയും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മകള്‍ ഇഷ ഡിയോള്‍ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി ഹേമാ മാലിനി. ഇഷക്ക് ഡാന്‍സ് ചെയ്യുന്നതിനോടും അഭിനയിക്കുന്നതിനോടും ആയിരുന്നു താത്പര്യമെന്നും എന്നാല്‍ ധര്‍മ്മേന്ദ്ര അതിനോട് യോജിച്ചിരുന്നില്ലെന്ന് ഹേമാ മാലിനി പറയുന്നു.
”ഇഷക്ക് സ്പോര്‍ട്സ്, ഡാന്‍സ് എന്നീ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. വീട്ടില്‍ ഞങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്യുമായിരുന്നു. പ്രൊഫഷണല്‍ ഡാന്‍സര്‍ ആകണമെന്നും ബോളിവുഡിലേക്ക് അരങ്ങേറണം എന്നുമായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ തന്റെ മകള്‍ നൃത്തം ചെയ്യുന്നതോ അഭിനയിക്കുന്നതോ ധര്‍മേന്ദ്ര ഇഷ്ടപ്പെട്ടിരുന്നില്ല” എന്ന് ഹേമാ മാലിനി ഒരു അഭിമുഖത്തിനിടെ പറയുന്നു.