ഹ്യുണ്ടായിയുടെ ക്രെറ്റ രണ്ടാം തലമുറ ഇനി ഷാറൂഖ്​ ഖാന് സ്വന്തം

ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറ ഇന്ത്യന്‍ വിപണിയിലെത്തി. ബോളിവുഡ്​ സൂപ്പർസ്​റ്റാർ ഷാറൂഖ്​ ഖാൻ ആണ് ക്രെറ്റയുടെ പുതിയ മോഡൽ ആദ്യം സ്വന്തമാക്കിയത് . 1998ലാണ്​ ഹ്യുണ്ടായി ഇന്ത്യയിലെത്തുന്നത്​. അന്ന്​ മുതല്‍ ഷാരാഖ്​ ആണ് കമ്പനിയുടെ ബ്രാൻഡ്​ അംബാസഡര്‍ ആയി നിൽകുന്നത്. ഫെബ്രുവരിയിൽ നടന്ന ദില്ലി ഓ​ട്ടോ എക്​സ്​പോയിൽ ഷാറൂഖ്​ തന്നെയായിരുന്നു ഈ വാഹനം അനാവരണം ചെയ്​തത്​. കറുപ്പ്​ നിറത്തിലെ ഏറ്റവും ഉയർന്ന മോഡലായ​ ​ടർബോ പെട്രോൾ മോഡലാണ്​ ഷാറുഖ് നേടിയത്.

പെട്രോൾ, ഡീസൽ വകഭേദങ്ങളിലായി ഓട്ടമാറ്റിക്ക് മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിനു 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ് ഇതിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!