‘എവിടേക്ക് നിന്റെ ജീവിതം നിന്നെ നയിച്ചാലും, എന്ത് ലക്ഷ്യം നേടാന്‍ നീ ശ്രമിച്ചാലും നിന്നില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കും..’ പിറന്നാൾ ആശംസകളുമായി താരം

പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് മാധുരി ദീക്ഷിത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മിയിപ്പിച്ച താരം. സിനിമകളില്‍‌ പഴയപോലെ സജീവമല്ലെങ്കിലും മാധുരി ദീക്ഷിതിന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. മകന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുയാണ് താരം.

മകന്‍ ആരിന്റെ 17ാം പിറന്നാളായിരുന്നു മാര്‍ച്ച് 17ന്. ഇന്‍സ്റ്റഗ്രാമില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മാധുരിയുടെ കുറിപ്പ്.

”നിന്നെ ഞാന്‍ വഴക്കുപറയുന്നത് നിന്നോടുള്ള കരുതലുകൊണ്ടാണ്. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് നിന്നോടുള്ള സ്‌നേഹം കാരണമാണ്. എവിടേക്ക് നിന്റെ ജീവിതം നിന്നെ നയിച്ചാലും, എന്ത് ലക്ഷ്യം നേടാന്‍ നീ ശ്രമിച്ചാലും നിന്നില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കും. നിനക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് നടക്കണമെന്നാണ് എന്റെ ആഗ്രഹം. നിന്റെ ഈ പിറന്നാള്‍ സന്തോഷവും പുഞ്ചിരിയും നിറഞ്ഞതാവട്ടെ. ഹാപ്പി ബര്‍ത്ത് ഡേ ആരിന്‍.” – മാധുരി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!