കൊറോണ മുന്‍കരുതലുകളിലാണ് ലോകമെങ്ങും. സാഹചര്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കേരളത്തിലെ ആരോഗ്യ മേഖലയും. ഇപ്പോഴിതാ കൊവിഡ് കാലത്ത് ഒരു യാത്രയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെക്കുകയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗായത്രി ഇതേക്കുറിച്ച് പറയുന്നത്. ആരാധകരോട് സുരക്ഷിതമായിരിക്കാനും വീഡിയോയില്‍ താരം പറയാനും മറന്നില്ല.