തിരുവനന്തപുരം: കൊറോണ നേരിടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് നടന് നിവിന്‍ പോളി. സമയോചിതമായ ഇടപെടലാണെന്നും സര്‍ക്കാരില്‍ അഭിമാനമുണ്ടെന്നും നിവിന്‍ കുറിച്ചു. സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് നിവിന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കൊവിഡ് 19 അതിജീവനത്തിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് അത് ലഭ്യമാവുക. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കും.