നടി അമല പോള്‍ വിവാഹിതയായെന്ന് സൂചനകൾ. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗാണ് വരന്. ഭവ്നിന്ദര് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഇരുവരും നേരത്തെ വിവാഹിതരായെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര് ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത്.