“മിറർ ഓഫ് റിയാലിറ്റി” ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മിറർ ഓഫ് റിയാലിറ്റി” ഷോർട് ഫിലിം ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തിരിക്കുന്നു. 2016 ൽ പൂർത്തിയാക്കിയ ചിത്രം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിൽ വളരെ കുറഞ്ഞ ഷോർട് ഫിലിമുകൾ മാത്രമാണ് പ്രൈം വിഡിയോയിൽ റിലീസ് ചെയുന്നത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ അരുൺ കുമാർ പനയാൽ പ്രധാന വേഷം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, ഛായാഗ്രഹണ സഹായി: മിഥുൻ ഇരവിൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ.

തരിയോട് എന്ന ചരിത്ര ഡോക്യൂമെന്ററിയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിർമൽ. ഇതേ ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്കും സംവിധായകൻ രണ്ടാമത് ഒരുക്കുന്നുണ്ട്. തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന് പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തിൽ ഹോളിവുഡിലെ അടക്കം വന്പൻ താരനിര അണിനിരക്കുന്നുണ്ടെന്ന വിവരം മുന്നേ തന്നെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!