ലോകമൊന്നടങ്കം കൊറോണ വൈറസിന്റെ ഭീതിയിൽ ജീവിക്കുകയാണ് . എല്ലാ തിരക്കുകളും മാറ്റിവെച്ച് ജനങ്ങള്‍ വീടിനുള്ളില്‍ ഒതുങ്ങി കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൊറോണ വൈറസിന്റെ വ്യാപനം ലോക സിനിമ ലോകത്തെ കാര്യനമായി തന്നെ ബധിച്ചിട്ടുണ്ട് . സിനിമ ഷൂട്ടിങ്ങുകള്‍ നിര്ത്തുവെച്ച് സ്വയം സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിലാണ് കഴിയുന്നത്. കൊവിഡ് 19 തുടര്‍ന്ന് നടി പ്രിയങ്ക ചോപ്ര വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്. ക്വാറന്റീന് അനുഭവം പങ്കുവെച്ച് താരം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.
ഒരു ഹലോ പറയാന്‍ വേണ്ടി വന്നതാണ് , എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നതായും ലൈവിലെത്തി പ്രിയങ്ക പറയുന്നു. ക്വാറന്റൈന് ഒരു രസകരമായ അനുഭവമാണ് . നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ് . ഇത് സിനിമയല്ല , യഥാര്‍ഥ ജീവിതമാണ് . ഞാനും നിക്കും കഴിഞ്ഞ ഒരാഴ്ചയായി വീട്ടിനുള്ളില്‍ തന്നെയാണ് . ഇത് ഇപ്പോള്‍ 8 ദിവസം പിന്നിടുകയാണ് . ജീവിതത്തില്‍ വളരെ തിരക്കുള്ള ഷെഡ്യൂള്‍ ഉള്ളവരാണ് ഞങ്ങള്‍. എല്ലാം ഒറ്റ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി . ജീവിതം മാറി മറിഞ്ഞു . ഒരു പക്ഷെ ഞങ്ങള്‍ക്ക് മാത്രമല്ല എല്ലാവര്ക്കും ഇതേ അനുഭവം തന്നെയായിരിക്കുമെന്ന് പ്രിയങ്ക പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുകയാണ്.