കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി അടുത്ത ഞായറാഴ്ച ജനതാ കർഫ്യു പ്രഖ്യാപിച്ചിരുന്നു. കൂടാതെ കൊറോണ പടരുന്ന സാഹചര്യത്തില്‍ ആവശ്യസേവനകള്‍ നല്കുന്നവരോടുള്ള ആദരസൂചകമായി വീടുകളില്‍ പാത്രത്തിലോ മറ്റു വസ്തുക്കളിലോ തട്ടി ശബ്ദമുണ്ടാക്കി നന്ദി പ്രകാശനം ചെയ്യാനും മോദി പറഞ്ഞു.
പാത്രത്തില്‍ കൈതട്ടി ജനത കര്‍ഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റുമായി വന്നിരിക്കുകയാണ് നടന് അക്ഷയ് രാധാകൃഷ്ണൻ. പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒരാളായിരുന്നു അക്ഷയ്. പാത്രത്തില്‍ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വീഡിയോയാണ് അക്ഷയ് ഷെയർ ചെയ്തത്.
മാര്‍ച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങള്‍ നല്കുന്ന എല്ലാവരോടും നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാല്‍ക്കണിയിലും നില്‍ക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകള്‍ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം എന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്ന് നടൻ പറയുന്നു.