താര സുന്ദരിയുടെ അപരയെ കണ്ടെത്തി ആരാധകർ

മൂന്ന് പതിറ്റാണ്ടായി മായാത്ത മങ്ങാത്ത സൗന്ദര്യത്തിനു ഉടമയാണ് ഐശ്വര്യ റായ് ബച്ചന്‍. നാല്‍പതുകളിലും അതീവ സുന്ദരിയാണ് താരം. മുന്‍ ലോകസുന്ദരിയുടെ ഓരോ ചിത്രത്തിനും സാമൂഹിക മാധ്യമങ്ങളില്‍ ഇന്നും വലിയ സ്വീകരണമാണ് കിട്ടുന്നത്. ഇപ്പോളിതാ ഐശ്വര്യ റായിയുടെ അപരയെ സോഷ്യല്‍ ലോകം കണ്ടെത്തി ഇരിക്കുകയാണ്. മറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായിക് ആണ് അത്. ഐശ്വര്യ റായിയും ആയുള്ള സാദൃശ്യത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

 

നാല് ദശലക്ഷം പേര്‍ ടിക് ടോക്കില്‍ പിന്തുടരുന്ന നടിയാണ് മാനസി. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവരുടെ പഴയ കാലത്തെ ചിത്രങ്ങള്‍ ഉണ്ട്. കൂടാതെ വീഡിയോ പോസ്റ്റുകളും ഉണ്ട്. മാനസിയുടെ പഴയ ചിത്രങ്ങളിലും ഐശ്വര്യയുമായി അവര്‍ക്ക് അസാമാന്യപരമായ സാദൃശ്യം ഉണ്ടെന്ന് പലരും വാദിക്കുന്നത്. കൂടുതലായും ജോധ അക്ബര്‍ എന്ന സിനിമയിലെ ഐശ്വര്യയുടെ വേഷവും ആയി മാനസിക്ക് അപാര സാദൃശ്യമാണ് ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!