ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ഡാനിയല്‍ ഡെ കിം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഞാൻ പെട്ടെന്ന് സുഖം പ്രാപിക്കും. എല്ലാവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്ന് കരുതുന്നുവെന്നും ഡാനിയല്‍ ഡെ കിം പറഞ്ഞു.
