കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടെത്തിയിരിക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് നിർമ്മിക്കുവാനായി പോകുന്നത്.
എല്ലാ ജനങ്ങളിലും കോവിഡ് 19 ബോധവത്ക്കരണം എത്തിക്കുന്നതിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് സന്ദേശസിനിമകൾ നിർമ്മിക്കുന്നത് എന്ന് രൺജി പണിക്കർ പറയുകയാണ്. മുത്തുമണി, സോഹൻ സീനുലാൽ, സിദ്ധാർത്ഥ് ശിവ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രതിഫലം വാങ്ങാതെയാണ് ഇതിൽ എല്ലാവരും പങ്കുചേരുന്നത്,