വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി അജു വർഗീസ്

കൊവിഡ് 19 ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ട്രോ​ളി​ന്‍റെ രൂ​പ​ത്തി​ൽ കൊറോണയ്ക്കെതിരേ ബോ​ധ​വ​ൽ‌​ക്ക​ര​ണവുമായി രംഗത്ത് വന്നിരിക്കുകയാണ് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. വ്യ​ത്യ​സ്ത​മാ​യ ഒ​രു ബോ​ധ​വ​ൽ‌​ക്ക​ര​ണ രീതിയാണിത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് അ​ജു വ​ർ​ഗീ​സ് ര​സ​ക​ര​മാ​യ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

 

നേ​രി​ട്ടു​ള്ള സ്പ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക​യെ​ന്ന സ​ന്ദേ​ശം പ​ക​രാ​ൻ ജ​ഗ​തി ശ്രീ​കു​മാ​റും സി​ദ്ധി​ഖും അ​ഭി​ന​യി​ച്ച ചി​ല ചി​ത്ര​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ജു വ​ർ​ഗീ​സ് ഷെയർ ചെയ്തിരിക്കുന്നത്

കൈ​ത്തോ​ക്കി​ന്‍റെ ബാ​ര​ൽ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ ചി​ത്ര​വും കോ​ഴി​യു​ടെ ചു​ണ്ടു​ക​ൾ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന ജ​ഗ​തി​യു​ടെ ത​ന്നെ മ​റ്റൊ​രു ചി​ത്ര​വും കൈ​വി​ര​ൽ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന സി​ദ്ധി​ഖി​ന്‍റെ ചി​ത്ര​വു​മാ​ണ് അ​ജു പോ​സ്റ്റ് ചെയ്തത്.

ആ​ദ്യ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലേ​ത് ശ​രി​യാ​യ രീ​തി​യാ​ണെ​ന്നും അ​വ​സാ​ന​ത്തേ​ത് തെ​റ്റാ​യ രീ​തി​യാ​ണെ​ന്നും ചി​ത്ര​ങ്ങ​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ജു​വി​ന്‍റെ പു​തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ രീ​തി സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!