മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന് ആഷിഖ് അബു രംഗത്ത്. ഇന്‍സ്റ്റാഗ്രാമിൽ ആരാധകരുമായി നടത്തിയ സംഭാഷണത്തിലാണ് സംവിധായകന് തൻെറ ആഗ്രഹം പറയുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ പിണറായി വിജയന്റെ ജീവിതം വെള്ളിത്തിരയില്‍ കൊണ്ടുവരുമെന്നാണ് അദ്ദേഹം പറയുന്നത്.
