കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ പ്രസിഡന്റുമായ കമല്ഹാസൻ രംഗത്ത് എത്തി. ജനതാ കര്‍ഫ്യുവിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാൻ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇങ്ങനെയുള്ള അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടികള്‍ എടുക്കണം. വലിയൊരു ദുരന്തം നമുക്ക് മേല്‍ വരാതിരിക്കാൻ ഒന്നുചേരാം, പുറത്തിറങ്ങാതിരിക്കാം. നമുക്ക് സുരക്ഷിതമായി നില്ക്കാം. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്ക്കാൻ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കമല്ഹാസൻ പറയുന്നു.
