കോവിഡ് 19 ലോകം മുഴുവനും പടരുന്ന ഈ പശ്ചാത്തലത്തിൽ വിവാഹം മാറ്റിവച്ച് ബോളിവുഡ് നടി റിച്ച ഛദ്ദയും നടൻ അലി ഫസലും. അടുത്തമാസമാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് 19ന്റെ സാഹചര്യത്തിൽ വിവാഹ തീയതി മാറ്റാനാണ് ഇരുവരുടെയും തീരുമാനം.വിവാഹം 2020 ന്റെ അവസാന പകുതിയിലേക്ക് മാറ്റാനാണ് തീരുമാനം. 2016ലാണ് റിച്ചയും അലിയും പ്രണയത്തിലാവുന്നത്.
