കിടിലൻ ഓഫറുമായി ജൂഡ് ആന്റണി ജോസഫ്…..!!!!

കോവിഡ് 19നെ തുരത്താന്‍ കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി പുറത്തിറങ്ങാതെ വീട്ടില്‍ സമയം ചെലവിടുന്നവര്‍ക്കായി കഥകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്. നല്ല കഥകള്‍ സിനിമയാക്കാമെന്നും ജൂഡ് ഉറപ്പ് പറഞ്ഞിരിക്കുകയാണ്.

ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

‘വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. Send your stories/scripts/synopsis to boradimattanjude@gmail.com.’ ജൂഡ് കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!