ജി എന്‍ ആര് കുമാരവേലന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സിനം’. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. അരുണ്‍ വിജയ് ആണ് നായകൻ. ജി വി പ്രകാശിന്റെ കുപ്പത്തു രാജ, വൈഭവിന്റെ സിക്സര്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പാലക് ലാല്‍വാണി ആണ് നായിക.
ഷബീര്‍ ആണ് സംഗീത സംവിധായകന്. സിനം എന്നാല്‍ കോപം എന്നാണ് അര്‍ഥം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം അരുണ്‍ വിജയിയുടെ മുപ്പതാമത്തെ ചിത്രമാണ്. ദേശീയ അവാര്‍ഡുകള്‍ നേടി ‘ഹരിദാസ്’ എന്ന ചിത്രത്തിന്റെ സംവിധായകന് ആണ് ജിഎന്‍ആര്‍ കുമാരവേലന്‍.