‘നിശബ്ദം’ ന്യൂ സ്റ്റിൽ റിലീസ്

മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തിൽ വരുന്നുണ്ട്. ഹേമന്ത് മധുകര്‍ ആണ് സംവിധാനം.

കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!