സിബി സത്യരാജ് നായകനായി വരുന്ന തമിഴ് ഭാഷാ നിയോ നോയർ ത്രില്ലർ ചിത്രമാണ് കബടധാരി. പ്രദീപ് കൃഷ്ണമൂർത്തി ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നന്ദിത ശ്വേത, നാസർ, ജയപ്രകാശ് എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ സ്റ്റിൽ എത്തി.
കന്നഡ ഭാഷയിലെ കവാലുദാരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സ്കോറും രചിക്കുന്നത് സൈമൺ. രസമാതി ആണ് ഛായാഗ്രഹണം. 2018ൽ പുറത്തിറങ്ങിയ കവാലുദാരി വലിയ വിജയമാണ് നേടിയത്. ബോഫ്ത മീഡിയ വർക്സിൻറെ ബാനറിൽ ഡോ. ജി. ധനഞ്ജയൻ ആണ് നിർമാണം.