ഹോളിവുഡ് താരം സോഫിയ മൈല്‍സിന്റെ പിതാവ് പീറ്റര്‍ മൈല്‍സ് കോറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞു. സോഫിയ തന്നെയാണ് ഇക്കാര്യം പുറത്ത് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പിതാവിനൊപ്പമുള്ള ചിത്രം നേരത്തേ സോഫിയ ഷെയർ ചെയ്തിരുന്നു. കൊറോണയെന്ന അപ്രിയ സത്യം തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നുവെന്ന് സോഫിയ അതോടൊപ്പം എഴുതിയിരുന്നു.
