കൊറോണ വൈറസിനെ പ്രതിരോധിക്കാനും ബോധവത്ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് പൂര്‍ണപിന്തുണയാണ് ജനം നല്‍കിയത് . സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് കൊറോണ ബോധവല്‍ക്കരണവുമായി കടന്നുവന്നത്. തന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തി കൊച്ചി മെട്രോയുടെ ലോഗോയുള്ള ഫോട്ടോ സുരേഷ് ഗോപി ഷെയര്‍ ചെയ്തിരുന്നു . ജസ്റ്റ് റിമംബര്‍ ദാറ്റ്, രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ചികിത്സ തേടുക എന്നുമാണ് ഫോട്ടോയില്‍ എഴുതിയിരിക്കുന്നത് . ബ്രേക്ക് ദ ചെയിന്‍, ജനതാ കര്‍ഫ്യു എന്നീ ടാഗുകളോടെയാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
