കോവിഡ് 19 എതിരെ രാജ്യമെല്ലാം ഒറ്റക്കെട്ടായി നില്ക്കുമ്പോള് അതിനോട് സഹകരിക്കണമെന്ന് നടന് മോഹന്‍ലാല്‍. ഈ മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നേരിടണമെന്നും ഒരുപാടു പേര് ഇതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
‘വളരെയധികം ശ്രദ്ധയോടെയാണ് ചെന്നൈയിലെ വീട്ടില്‍ സമയം ചിലവഴിക്കുന്നത്. ഞങ്ങളാരും ഇന്നു പുറത്തു പോകുന്നില്ല. സാധനങ്ങള്‍ വാങ്ങാനായി വീട്ടില്‍ നില്‍ക്കുന്നവരെയാണ് വിടുന്നത്. ഒറ്റക്കെട്ടായി രാജ്യം നില്ക്കുമ്പോള് നാം അതിനോട് സഹകരിക്കണം.’ എന്ന് മോഹന്‍ലാല്‍ പറയുന്നു.