മീ ടൂ ആരോപണത്തെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സ്റ്റെയിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 23 വര്‍ഷത്തെ തടവുശിക്ഷയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ജയിലിലാണ് വെയ്ന്സ്റ്റെയിന് കഴിയുന്നത്. ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഇപ്പോള്‍. ജയിലിലെ മറ്റ് രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.
