മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ എന്നീ താരങ്ങളെല്ലാം രാജ്യത്തിനു വേണ്ടിയും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയും പ്രധാനമന്ത്രിയുടെ ഒപ്പം നില്‍ക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ രമേഷ് പിഷാരടിയും തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പ്;
മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം…
അത് കൊണ്ടു തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണം..
ജാതി ,മതം ,ദേശം ,രാഷ്ട്രീയം
ഇതിനുമെല്ലാം അപ്പുറം ; “മനുഷ്യൻ”മാനദണ്ഡമാവണം .