ലോകമൊന്നടങ്കം കൊറോണ വൈറസ് വ്യപിക്കുന്ന ഈ സാഹചര്യത്തില്‍ തന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്തുമെന്ന് നടന് മണികണ്ഠന് ആചാരി പറയുന്നു. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്.
”ആഘോഷം എന്നു വേണെങ്കിലും ആകാം. ലോകം മുഴുവനും ഭീതിയോടെയിരിക്കുമ്പോള്, നമ്മള് വ്യക്തിപരമായി ആഘോഷിക്കുന്നത് ശരിയല്ല. ഏപ്രില്‍ 26ാം തിയതിയാണ് മുഹൂര്‍ത്തം. ആ മുഹൂര്‍ത്തത്തില്‍ ചടങ്ങ് ചെയ്യാമെന്നാണ് തീരുമാനം” എന്ന് മണികണ്ഠന് ഒരു അഭിമുഖത്തിൽ പറഞ്ഞു.