ജൂറിനിയമനം വൈകിയതും കൊറോണ ഭീതിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകിപ്പിക്കുമെന്നു റിപ്പോർട്ട്. സാധാരണ മാര്‍ച്ചിനകം അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ജൂറി ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് വൈകിയാണ്. കോവിഡ് 19 വന്നതോടെ അവാര്‍ഡ് നിര്‍ണയം തുടങ്ങാനാവുമെന്നു ചലച്ചിത്ര അക്കാദമിക്കും പറയാനാകുന്നില്ല. അതിനാല്‍ തന്നെ ഏപ്രിലിലും ജോലികള്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ് അധികൃതര്‍ ഇപ്പോൾ.
119 ചിത്രങ്ങൾ ആണ് ഇത്തവണ മത്സരിക്കുന്നത്. ഇത്രയും ചിത്രങ്ങൾ കണ്ട് വിലയിരുത്താന്‍തന്നെ കുറഞ്ഞത് 20 ദിവസമെടുക്കും. അവാര്‍ഡ് പ്രഖ്യാപനം മെയ് മാസത്തേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.