വീണുകിട്ടിയ അവധികാലം ആഘോഷിച്ചു പ്രിയ താരം

കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സിനിമാ സീരിയൽ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ താരങ്ങളെല്ലാം വീടിനുള്ളിൽ അവധികാലം ആസ്വദിക്കുകയാണ്. നടന്‍ കുഞ്ചാക്കോ ബോബന്‍ ഷെയർ ചെയ്ത ചിത്രമാണ് തരംഗമാകുന്നത്. ഇസയുടെ ക്യൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തൻ്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി ഷെയർ ചെയുന്നത്.

‘ഭൂമി തന്നെ സ്വര്‍ഗീയമാക്കാന്‍ വീട്ടില്‍ തന്നെ ഒരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ. നിങ്ങളുടെയും ഏവരുടെയും സുരക്ഷയെക്കരുതി വീട്ടിലിരിക്കൂവെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കൂ’വെന്നുമാണ് ചിത്രത്തോടൊപ്പം കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!